Friday, April 17, 2020

ഒറ്റത്തുരുത്തിലെ തുമ്പികൾ


നീയെന്തിനാണെന്നെയിങ്ങനെ ശല്യം ചെയ്യുന്നത് ?
എന്റെ ഒറ്റത്തുരുത്തിൽ എന്നെ ഒറ്റക്കിടാത്തതെന്ത്?
എനിക്കൊന്നു ഒറ്റക്കിരിക്കണം
ഒന്ന് പോവോ ഇവിടെ നിന്ന്?
ഒന്നും മിണ്ടാതെ ആ കള്ളചിരിയും കൊണ്ട്
അവന്റെ ഓർമ്മകൾ
അവളുടെ ഒറ്റത്തുരുത്തിൽ
ചിറകിട്ടടിച്ചു കൊണ്ടേയിരുന്നു ,
അവളെ ഒറ്റക്കിടില്ലെന്ന വാശിയോടെ ...
പക്ഷെ , അവനെന്നേ അവളെ
ഒറ്റക്കാക്കി പോയിരുന്നു .....

 ............................................................................................................................


മഴ കൊള്ളാൻ എനിക്ക്
നിന്റെ കൂട്ട് വേണം
വെയിലത്തുരുകുമ്പോൾ
ഓടിക്കയറാനും നീ വേണം
 
.................................................................................................................................................



3 comments: