എനിക്കൊരു കുഞ്ഞുമാലാഖയുണ്ടായിരുന്നു
അവളുടെ വർണ ചിറകുകൾ മുളച്ചു വരുന്നത്
ഞാൻ കൗതുകത്തോടെ കണ്ടിരുന്നു
വാനം മുട്ടെ ഉയരത്തിൽ അവൾ പറക്കുന്നത്
ഞാൻ കിനാവ് കണ്ടു
അവൾ പറക്കാൻ തുടങ്ങുമ്പോഴേക്കും
വാനം കരിമേഘങ്ങളാൽ മൂടപ്പെട്ടു
നരിച്ചീറുകളും ചെകുത്താന്മാരും
അവളെ വലം വെച്ച് തുടങ്ങി
അവളുടെ കണ്ണുകളിലെ ചിരി ഭയത്തിനു വഴി
മാറി
'പറക്കേണ്ട കുഞ്ഞേ' .....
ഞാനവളുടെ ചിറകുകൾ വേദനയോടെ അരിഞ്ഞിട്ടു
ചിറകറ്റ എന്റെ മാലാഖയെ
ആരും കാണാതെയെൻ
ചിറകിൻ കീഴിലൊളിപ്പിച്ചു
എന്നിട്ടും നരിച്ചീറുകളുടെ വലം വെക്കൽ
തുടർന്നപ്പോൾ
ഞാൻ അവളെയും കൊണ്ട്
ദൈവങ്ങൾക്കടുത്തെത്തി
പക്ഷെ, ദൈവങ്ങളപ്പോൾ
തിരക്കിലായിരുന്നു
പാതിരിമാർക്കും മുക്രിമാർക്കും
പൂജാരിമാർക്കും
ഒറ്റക്കൈയ്യൻമാർക്കും മൂക്കറ്റം
ബിരിയാണി
വിളമ്പുന്ന തിരക്കിലായിരുന്നു
ഇനി , ഞാൻ
എങ്ങോട്ടോടാൻ !!!
No comments:
Post a Comment