യാത്ര രസകരം തന്നെ .......
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്ര ....
ലക്ഷ്മി നായരുടെ 'രുചി തേടിയുള്ള യാത്ര '.....
സുബൈദയോടൊപ്പം ഒരു 'വോക് '(Walk )....
അതെ.....രസകരമായ യാത്രകൾ ....
ഞാനുമൊരു യാത്രയിലാണ് .....
എവിടെ നിന്ന് തുടങ്ങി ?
എവിടെച്ചെന്നൊടുങ്ങും ?
ഇല്ല ....തുടക്കം ഓർത്തെടുക്കാനാവുന്നില്ല !
എങ്കിലും ബയോളജി ടീച്ചർ പറഞ്ഞതിൻ പടി
തുടക്കം അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെ....
കൈകാലിട്ടടിച്ചും, മുട്ടിലിഴഞ്ഞും, നടന്നും ,വീണും
പിന്നെ ഓടിത്തളർന്നും .......
ഞാനിപ്പോഴും യാത്രയിലാണ് .......
സഡൻ ബ്രേക്കും, ആക്‌സിഡന്റും , വളവുകളും
തിരിവുകളും, ആടിയുലച്ചിലുകളുമുള്ള യാത്ര .......
കഴുകൻ കണ്ണുകളുടെ ആർത്തി പൂണ്ട നോട്ടങ്ങളും ,
പിച്ചലും , തോണ്ടലും ,ഉറക്കം കെടുത്തുന്ന യാത്ര .....
ചിരിക്കുന്ന , കരയുന്ന ,പുലമ്പുന്ന , ആടിത്തിമിർക്കുന്ന
ആയിരങ്ങളെ കണ്ടുള്ള യാത്ര .......
പിറവിയും , മരണവും , ശവക്കല്ലറകളും
കണ്ടു മരവിച്ച യാത്ര ..........
'ആഡ് ബ്രേക്കു'കളോ 'റീക്യാപ്പുകളോ ' ഇല്ലാത്ത യാത്ര ...
അല്ല ....എൻറെയീ യാത്ര രസകരമല്ല ......
അവരുടെ ക്യാമറ കാണാത്തതേ ഞാൻ കാണുന്നുള്ളൂ ....
റെയിൽവേ സ്റ്റേഷനിൽ തളർന്നുറങ്ങുന്ന പിച്ചക്കാരിയെ
പിച്ചിച്ചീന്തിയ പകൽമാന്യന്മാരെ ഞാൻ കണ്ടു
അമ്മയുടെ ഗർഭപാത്രത്തിന് വില പറയുന്ന മകനെ കണ്ടു
ഓർമ്മത്തെറ്റു പോലെ നടക്കുന്ന അച്ഛനെ ,
വഴിയരികിൽ തള്ളിയ മകളെ കണ്ടു ......
മകളുടെ മടിക്കുത്തിൽ പിടിച്ചുലക്കുന്ന അച്ഛനെ കണ്ടു .....
പിറന്നയുടനെ കുഞ്ഞിനെ 'ക്ലോസറ്റി ' ലിട്ട അമ്മയെ കണ്ടു....
ഇല്ല....ഈ യാത്ര രസകരമല്ല ......
എനിക്കീ യാത്ര ഇഷ്ടവുമല്ല ......
പക്ഷേ , ഞാനീ യാത്ര തുടരുകയാണ് .....
എവിടെയോ ഇടിച്ചു നില്ക്കാൻ പോകുന്ന
'ഫാസ്റ്റ് പാസഞ്ചറി' ലെ യാത്രക്കാരി .....

യാത്രകൾ അങ്ങനെ ആണ്. ഒരിക്കലും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ കൂടി വഴിയരികിൽ കാത്തിരി പ്പുണ്ടാകും. അതും കൂടി ചേരുമ്പോൾ മാത്രമേ യാത്ര പൂർത്തിയാകൂ...
ReplyDeleteചെലപ്പോഴൊക്കെ നമ്മളും കണ്ണടച്ചിരിക്കില്ലേ sanu.... യാത്രേടെ സുഖം കളയാതിരിക്കാൻ....
Deleteസുഖമുള്ള യാത്രകൾ വരാനിരിക്കുന്നതേ ഉള്ളു
ReplyDeleteകട്ട waiting😊❤️
DeleteYathragalil nalla anubavangal nammalal matullavark sammanikan namuk kazhiyatte😊
ReplyDelete😍😍
Deleteമിഴിവാർന്ന ഒരുപാട് നല്ല കാഴ്ചകളും ഉണ്ട് . അത് കൂടി കാണാൻ ശ്രമിക്കൂ.
ReplyDeleteTheerchayayum😍
Deleteനന്നായി എഴുതി
ReplyDelete